സൗഖമുള്ള ജീവിതത്തിനായി ദേവപ്രീതി വേണമെന്ന് പണ്ടുള്ളവർ വെറുതെ പറയുന്നതല്ല. ജ്യോതിഷവും വാസ്തുവും നമ്മുടെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ നിശ്ചയിക്കുന്നു. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അല്പം ശ്രദ്ധ പുലർത്തിയാൽ നമുക്ക് ഐശ്വര്യപൂർണമായ ഒരു ജീവിതം നയിക്കാം.
നമ്മളുടെ പേഴ്‌സും പോക്കറ്റും അതിലൊന്നാണ്. പേഴ്‌സിൽ നമ്മൾ അറിയാതെ സൂക്ഷിച്ചിരിക്കുന്ന ചിലകാര്യങ്ങൾ നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് വരെ കാരണമാകുമത്രേ.
പഴയ ബില്ലുകൾ പേഴ്സിൽ സൂക്ഷിക്കരുത് ചില ആളുകൾക്ക് ഷോപ്പിംഗ് കഴിഞ്ഞ് ബില്ല് പേഴ്സിൽ സൂക്ഷിക്കുന്ന ശീലമുണ്ട്. എന്നാൽ വാസ്തു ശാസ്ത്രപ്രകാരം അങ്ങനെ ചെയ്യുന്നത് തെറ്റായി കണക്കാക്കപ്പെടുന്നു. ചിലർ നോട്ട് മോശമായി മടക്കി പേഴ്സിൽ സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല. അതുപോലെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകളും പേഴ്‌സിൽ സൂക്ഷിക്കരുത്. അസൂയ, പ്രതിഷേധം എന്നിവ ദൃശ്യമാകുന്ന ചിത്രങ്ങൾ ഒരിക്കലും പഴ്സിൽ സൂക്ഷിക്കരുതെന്ന് പറയുന്നു. മരിച്ച ബന്ധുക്കളുടെ ചിത്രം പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത്. ഇത് നെഗറ്റീവ് എനർജി പ്രവാഹത്തിലേക്ക് നയിക്കുന്നു.വാസ്തു പ്രകാരം താക്കോലുകൾ ഒരിക്കലും പേഴ്സിൽ സൂക്ഷിക്കാൻ പാടില്ല. കടം വാങ്ങിയ പണവും പേഴ്‌സിൽ സൂക്ഷിക്കാൻ പാടില്ല.
പേഴ്‌സിൽ 21 അരിമണികൾ സൂക്ഷിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പേപ്പർ കൊണ്ട് ചെറിയൊരു പായ്ക്കറ്റുണ്ടാക്കി. ഇതിൽ 21 അരി മണികൾ വയ്ക്കണം. ലക്ഷ്്മീദേവിയ്ക്കു പൂജിച്ച അരി മണികളെങ്കിൽ കൂടുതൽ നല്ലതാണ് .
ലക്ഷ്മി ദേവിയുടെ ചിത്രവും ഐശ്വര്യപ്രദമാണ്. മുതിർന്നവർ നൽകുന്ന പണം, പ്രത്യേകിച്ചും സമ്മാനമായോ കൈനീട്ടമായോ തരുന്നത് പഴ്സിൽ സൂക്ഷിയ്ക്കുന്നത്.ആലില പഴ്സിൽ വയ്ക്കുന്നത് പണം വരാൻ നല്ലതാണ്. ഇത് പേഴ്സിൽ വയ്ക്കുന്നതിനു മുൻപ് ഗംഗാജലം കൊണ്ടു കഴുകണം. ഇതിൽ കുങ്കുമം കൊണ്ട് ശ്രീ എന്നെഴുതുകയും വേണം.
ഇരുമ്പിന്റെ വസ്തുക്കളൊന്നും പേഴ്‌സിൽ വയ്ക്കരുത്. പകരം വെള്ളിനാണയം ഒരെണ്ണം വയ്ക്കാം.കുടുംബഫോട്ടോ പലരും പേഴ്സിൽ വയ്ക്കുന്നതു പതിവാണ്. എന്നാൽ ഇത് വാസ്തു പ്രകാരം ദോഷം വരുത്തുന്ന ഒന്നാണ്. പണവും കുടുംബ ബന്ധങ്ങളും കൂട്ടിക്കലർത്തരുതെന്ന തത്വമാണ് ഇതിന് പിന്നിൽ.













Discussion about this post