Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

ഓര്‍ഡറുകളില്‍ സ്വിഗ്ഗി അമിത നിരക്ക് ഈടാക്കുന്നുണ്ടോ, കമ്പനിയുടെ വിശദീകരണം ഇതാ

by Brave India Desk
Sep 22, 2023, 04:35 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റയുമൊക്കെ ഉപയോക്താക്കളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന സംശയം ഏറെക്കാലമായി ഉപയോക്താക്കള്‍ക്കിടയില്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ X (മുമ്പത്തെ ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ പലരും ഇത് സംബന്ധിച്ച പരാതികള്‍ ഉന്നയിച്ചിരുന്നു. ഓര്‍ഡര്‍ തുകയിലെ ദശാംശങ്ങളും മറ്റും ഒഴിവാക്കുന്നതിനായി സ്വിഗ്ഗി കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്നും ഓര്‍ഡര്‍ തുകയ്‌ക്കൊപ്പം 3 രൂപ കൂട്ടുന്നുവെന്നുമായിരുന്നു മിക്കവരുടെയും പരാതി. ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വിഗ്ഗി. അത് ഒരു ടെക്‌നിക്കല്‍ ബഗ് മാത്രമായിരുന്നുവെന്നും ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഉപയോക്താക്കളില്‍ നിന്നും ശരിയായ തുക മാത്രമേ ഈടാക്കുന്നുള്ളുവെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഓര്‍ഡര്‍ മൂല്യത്തില്‍ പൈസ ഉണ്ടെങ്കില്‍ അത് അതുപോലെ ഈടാക്കുകയാണ് ചെയ്യുന്നതെന്നും എന്നാല്‍ സ്വിഗ്ഗി അധിക നിരക്ക് ഈടാക്കി പൈസയെ രൂപയിലേക്ക് എത്തിക്കുകയാണെന്നും പരാതിപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. സ്വിഗ്ഗിയുടെ ഓണ്‍ലൈന്‍ ബില്ലുകളും ഇതിന് തെളിവായി അവര്‍ പങ്കുവെച്ചിരുന്നു. സ്വിഗ്ഗി പോലൊരു വന്‍കിട ഡെലിവറി ആപ്പ് പത്ത് പൈസ അധികമായി ഈടാക്കിയാല്‍ പോലും അത് കോടികളായി മാറുമെന്ന വസ്തുതയും പരാതിക്കാര്‍ പങ്കുവെച്ചിരുന്നു. കാപ്പിറ്റല്‍ മൈന്‍ഡ് സ്ഥാപകനും സിഇഒയുമായ ദീപക് ഷേണായിയും സമാന അനുഭവം X ല്‍ പങ്കുവെച്ചു. തന്റെ ഓര്‍ഡര്‍ മൂല്യം 255.60 ആയിരുന്നുവെന്നും എന്നാല്‍ കമ്പനി ചാര്‍ജ് ചെയ്തത് 259 രൂപയാണെന്നും, 3 രൂപ എങ്ങനെ അധികമായി വന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്നും ദീപക് ട്വീറ്റില്‍ ചോദിച്ചു. അതേസമയം അതൊരു ഡിസപ്ലേ എറര്‍ ആകാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്.

ദീപകിന്‌റെ പോസ്റ്റിന് മറുപടി ആയാണ് അതൊരു സാങ്കേതിക പിഴവ് ആയിരുന്നുവെന്നും പരിഹരിച്ചുവെന്നും സ്വിഗ്ഗി വ്യക്തമാക്കിയത്. ഉപയോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടിവന്നിട്ടില്ലെന്നും ഓര്‍ഡര്‍ പ്രകാരമുള്ള ശരിയായ തുകയാണ് കമ്പനി ഈടാക്കിയതെന്നും സ്വിഗ്ഗി അറിയിച്ചു.

Tags: Online FraudSwiggyOnline Food Delivery App
Share18
Tweet
Send
Share

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies