വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി സുരക്ഷ ലംഘിക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇന്നലെയായിരുന്നു സംഭവം. വാരാണസിയിൽ രുദ്രാക്ഷ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരാൾ ചാടിയത്.
സ്ഥലത്ത് ഏകദേശം ഒരു മണിക്കൂറോളം സമയം കാത്തു നിന്ന ശേഷമാണ് ഇയാൾ വാഹനവ്യൂഹത്തിന് നേരെ ചാടാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവസമയം ഒരു ഫയലും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
സൈന്യത്തിലേക്ക് ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്ന ആളാണ് ഇയാളെന്നാണ് വിവരം. ഫിസിക്കൽ ടെസ്റ്റ് പാസായെങ്കിലും മെഡിക്കൽ പാസായില്ലെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതിനുശേഷം പലരീതിയിലും ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതുകൊണ്ട് തന്റെ അപേക്ഷ പരിഗണിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിയതെന്നാണ് ഇയാളുടെ വാദം. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.
Discussion about this post