കറാച്ചി: ലൈംഗികമായി ദുരുപയോഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14കാരി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാർപുര സ്വദേശിയായ പെൺകുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
മൂന്ന് മാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേതുടർന്നാണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പിതാവ് സംഭവസ്ഥലത്ത്വെച്ചു തന്നെ മരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്തനായ സൊഹൈൽ ഖാസ്മി വ്യക്തമാക്കി.
ലാഹോറിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാനിന് വധശിക്ഷ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കറാച്ചിയിലെ കൊലപാതകക്കേസ് പുറത്ത് വരുന്നത്. ലഹോറിലെ അഡീ. സെഷൻസ് ജഡ്ജി മിയാൻ ഷാഹിദ് ജാവേദാണ് പ്രതിയായ എം. റഫീഖിന് വധശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയായിരുന്നു കേസിലെ വിധിപ്രസ്താവം.
Discussion about this post