തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തുക ഒക്ടോബര്‍ 15 ആകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കപ്പലിന്റെ വേഗതയില്‍ കുറവ് സംഭവിച്ചതാണ് ഉദ്ഘാടന തീയതി ഒക്ടോബര്‍ നാലില്‍ നിന്ന് 15 ലേക്ക് മാറ്റാന്‍ ഇടയായത്. ഗുജറാത്തിലെ മുംഗ്രയില്‍ നിന്ന് ഓക്ടോപര്‍ പതിമൂന്നിനോ പതിനാലിനോ കപ്പല്‍ വിഴിഞ്ഞം തീരത്ത് എത്താനാണ് സാധ്യത. എന്നാല്‍ കൂടുതല്‍ കൃത്യതയ്ക്ക് വേണ്ടിയാണ് ഉദ്ഘാടനം 15ാം തീയതിയലേക്ക് നിശ്ചയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സ്വപന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകള്‍ എത്തിക്കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്നും ഇതിനായി തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളും വഹിച്ചു വന്ന ഷെന്‍ഹുവ-15 എന്ന കപ്പല്‍ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞു 2.16ന് തുറമുഖത്തിനു അഭിമുഖമായ പുറം കടലിലൂടെ കടന്നു പോയിരുന്നു. തീരത്തു നിന്നു 55 കിലോമീറ്റര്‍ മാറി വളരെ വേഗം കുറച്ചായിരുന്നു യാത്ര. വൈകിട്ട് 6ന് കൊല്ലം കടന്നു. കപ്പലിലുള്ള അഞ്ചു ക്രെയിനുകളില്‍ രണ്ടെണ്ണം ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് ഇറക്കുന്നതിനായാണ് ആദ്യം അവിടേക്ക് പോകുന്നത്. അവിടെ നിന്നാണ് കപ്പല്‍ വീണ്ടും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുക.
Discussion about this post