തിരുവനന്തപുരം: കേരളത്തിലെ സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിലെ പ്രമുഖരെ കാണാന്‍ തീഹാര്‍ ജയിലിലേക്ക് പോകേണ്ടി വരുമോ..? നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ജയിലില്‍ പോകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നത്.
കോടികള്‍ തട്ടിയെടുത്തുവെന്ന് ആരോപണമുയര്‍ന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷയും, ഉപാധ്യക്ഷനും ശനിയാഴ്ചയാണ് ഡല്‍ഹിയിലെ വിചാരണ കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്യാനുള്ള സാധ്യത തള്ളികളയാനാവില്ല. ജാമ്യമെടുക്കില്ല എന്നതാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്താല്‍ ഇരുവരും ജാന്യത്തില് പോകേണ്ടി വരും.
22 നാണ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് കത്ത് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കേരള നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിച്ചിരിക്കുന്നത്. സാധാരണ കോണ്‍ഗ്രസ് അധ്യക്ഷയും, ഉപാധ്യക്ഷയുമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാറ്. ഇത്തവണ അവര്‍ ‘ഫ്രീ’ ആകുമോ എന്ന് നോട്ടിയിട്ട് കേരള നേതാക്കള്‍ ഡല്‍ഹി യാത്ര പ്ലാന്‍ ചെയ്താല്‍ മതിയെന്നും ചിലര്‍ പരിഹസിക്കുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന വിമര്‍ശനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സോണിയയും, രാഹുലും കേസില്‍ ജാമ്യം നല്‍കാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അറിയിച്ചത്. നാളെ കേസ് പരിഗണിക്കുന്ന ഡല്‍ഹി കോടതിയില്‍ ഇരുവരും ഹജരാകും. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post