Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

“തനിക്ക് കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ പ്രത്യയശാസ്ത്രം ഒറ്റ പ്രസ്ഥാനം; കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നു; പണ്ട് അലുമീനിയം പട്ടേല്‍ എന്ന് വിളിച്ചയാളെ പിന്നീട് താണ് വണങ്ങിയില്ലേ”; പരിഹാസവുമായി വി മുരളീധരന്‍

by Brave India Desk
Sep 26, 2023, 01:01 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കെ മുരളീധരന് ഓരോ സാഹചര്യത്തിലും ഓരോന്ന് പറയുന്ന രീതിയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് നിലപാടുകള്‍ മാറ്റിയിട്ടുണ്ട്. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനം പോലും കെ മുരളീധരന്‍ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയ യാത്രയായി മാറ്റിയെന്ന കെ മുരളീധരന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര മന്ത്രി.

രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പു കൊണ്ടാണ് കെ മുരളീധരന്‍ ആരോപണവുമായി രംഗത്ത് വന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.

Stories you may like

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

“അത് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയായിരുന്നു. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനില്‍ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എംപി എന്നു പറഞ്ഞാല്‍ ജനങ്ങളുടെ ഭാഗമാണല്ലോ. എംപിക്ക് ബിജെപിക്കാര്‍ക്ക് കിട്ടുന്ന പാസ് പോരാ എന്നാണോ അദ്ദേഹം പറയുന്നത്? എംപിക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് പറയുന്നത് ജനാധിപത്യത്തില്‍ ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ മുതലാളിയോ യജമാനനോ അല്ല. അതുകൊണ്ട്, സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നാമെല്ലാം ആഗ്രഹിക്കേണ്ടത്”, വി മുരളീധരന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പ്രശ്‌നം കഴിഞ്ഞ 25 30 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്കറിയാം. ഓരോ കാലത്തും അതത് സമയത്തെ സാഹചര്യം അനുസരിച്ച് സംസാരിക്കാന്‍ നല്ല മിടുക്കുള്ളയാളാണ് മുരളീധരന്‍. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഞാന്‍ അത് അത്ര വലിയ ഗൗരവമുള്ള വിഷയമായി കാണുന്നില്ല. നാളെ സാഹചര്യം മാറിക്കഴിഞ്ഞാല്‍ മുരളീധരന്‍ ഇതെല്ലാം നേരെ തിരിച്ചും പറയും. പണ്ട് അലൂമിനീയം പട്ടേല്‍ എന്ന് വിളിച്ചയാളെ താണ് വണങ്ങി നില്‍ക്കുന്നതും നാം കണ്ടതാണെന്നും വി മുരളീധരന്‍ പരിഹസിച്ചു.

“ഞാന്‍ എംപിയാണെങ്കിലും മന്ത്രിയാണെങ്കിലും അതേ തിരക്കില്‍ തന്നെയാണ് വന്നത്. എല്ലാ സ്റ്റേഷനിലും ബിജെപിക്കാര്‍ സ്വീകരണം നല്‍കി. അത് വി മുരളീധരനു നല്‍കിയ സ്വീകരണമല്ല, ആ ട്രെയിനിനു നല്‍കിയ സ്വീകരണമാണ്. അവര്‍ സെല്‍ഫിയെടുത്തതും എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിന്‍ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്. ഇത്തരം ട്രെയിനുകള്‍ ഇതുവരെ ഇവിടെ ഇല്ലാതിരുന്നതിനാല്‍, ആളുകള്‍ കൂടുതല്‍ താല്‍പര്യവും കൗതുകവുമെല്ലാം കാണിക്കും. ദിവസം മുഴുവന്‍ ബിജെപിക്കാരെ കണ്ടിരിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്?”, കേന്ദ്ര മന്ത്രി ചോദിച്ചു.

ബിജെപി ഓഫിസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണെന്ന് അദ്ദേഹം പറഞ്ഞെങ്കില്‍, അവിടെ ബിജെപിക്കാരെയാകും ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടാവുക. കോണ്‍ഗ്രസുകാരോട് വരേണ്ട എന്നാരെങ്കിലും പറഞ്ഞോ? അവര്‍ക്കും വരാമായിരുന്നല്ലോ. നാടിന്റെ പുരോഗതിയില്‍ സന്തോഷമുള്ളവര്‍ വന്നു. ബിജെപിക്കാര്‍ക്ക് സന്തോഷമുണ്ട്. അതുകൊണ്ട് അവരും വന്നു. കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമില്ലെങ്കില്‍ അവരുടെ മനോഭാവം മാറണം. അഞ്ചെട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നതിന് അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നു നോക്കണമെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.

Tags: k . muraleedharanVande BharatMuraleedharana
Share8
Tweet
Send
Share

Latest stories from this section

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

Latest News

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies