തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കുംഭകോണവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തു. കുവനന്നൂർ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇന്നത്തെ രണ്ടാമത്തെ അറസ്റ്റാണിത്. ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറായ സിപിഎം നേതാവ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സികെ ജിൽസിനെതിരെ ഇഡി നടപടിയെടുക്കുന്നത്.
ജിൽസ്, മാനേജർ ബിജു കരീം എന്നിവർ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. നേരത്തെ ക്രൈം ബ്രാഞ്ചും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എംഎൽഎയമായ എ.സി.മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന അരവിന്ദാക്ഷൻ എ.സി.മൊയ്തീന്റെ വിശ്വസ്തനും കൂടിയാണ്.
Discussion about this post