തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ശേഷം ഇത് ശക്തി കൂടിയ ന്യൂനമർദമാകുമെന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്.
ഇതേ തുടർന്ന് വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെലുങ്കാനക്ക് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post