ബാഗ്ദാദ്: വടക്കൻ ഇറാഖിലെ നഗരമായ ഹംദാനിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 100ലധികം പേർക്ക് ദാരുണാന്ത്യം. 150ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വരനും വധുവും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഹാളിനുള്ളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രീ ഫാബ്രിക്കേറ്റഡ് പാനലുകൾ ധാരാളമായി ഹാളിനുള്ളിൽ ഉപയോഗിച്ചിരുന്നു. തീപിടുത്തം കൂടാൻ ഇത് കാരണമായി.
ചെലവ് കുറഞ്ഞ നിർമ്മാണ സാമഗ്രികളാണ് പലയിടത്തും ഉപയോഗിച്ചത്. ഇതിലേക്ക് അതിവേഗം തീപടർന്ന് കയറി. ഇതും അപകടത്തിന്റെ ആഘാതം കൂടുന്നതിന് കാരണമായി.
Discussion about this post