കൊച്ചി: വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കുന്നതിന് വിലക്കുമായി സർക്കുലർ. എറണാകുളം റേഞ്ചിലെ പോലീസ് സ്റ്റേഷനുകളിലാണ് റേഞ്ച് ഡിഐജി പുതിയ മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നത്. വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്ന് റേഞ്ച് ഡിഐജിയുടെ ഉത്തരവിൽ പറയുന്നു.
വിശ്രമമുറികളിൽ യൂണിഫോം സൂക്ഷിക്കാതെ അവ വീട്ടിൽ നിന്ന് തന്നെ ധരിച്ച് എത്തണം. റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സർക്കുലർ പുറത്തിറക്കിയത്. വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഇതിൽ പറയുന്നു. അതേസമയം സേനയ്ക്കുള്ളിൽ സർക്കുലറിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post