ന്യൂഡൽഹി: മികച്ച ശമ്പളം ലഭിക്കുന്ന ജോലി ഏത് ഉദ്യോഗാർത്ഥിയുടേയും സ്വപ്നമാണ്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റിനും ഉണ്ട്. വർഷങ്ങളുടെ കഠിന പരിശ്രമം കൊണ്ടാണ് ഓരോരുത്തരും ഈ നേട്ടം കൈവരിക്കുന്നത്.
ഇപ്പോഴിതാ ആരും കൊതിക്കുന്ന ഒരു ഓഫറുമായി 20 കാരിയായ ഒരു വിദ്യാർത്ഥിയെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക്. ഹൈദരാബാദ് സ്വദേശിനിയായ മലിസ ഫെർണാണ്ടസിനെ മാസം 10.05 ലക്ഷം രൂപ നൽകി ആക്സിസ് ബാങ്ക് ആണ് നിയമിച്ചിരിക്കുന്നത്. ബാങ്കിന്റെ ഡെപ്യൂട്ടി മാനേജർ ആയാണ് പെൺകുട്ടിയെ കമ്പനി നിയമിച്ചത്. ഹൈദരാബാദിലെ എൻഎംഐഎംഎസ് വിദ്യാർത്ഥിയാണ് മലിസ.
ആക്സിസ് ബാങ്കിൻറെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.രാഷ്ട്രീയ രംഗത്തെയടക്കം നിരവധി പ്രമുഖരും കുട്ടിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post