തിരുവനന്തപുരം: ഏവർക്കും നബിദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വവും സാഹോദര്യവും ഒന്നിക്കുന്ന മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹം ആശംസാ സന്ദേശം പങ്കുവച്ചത്.
സാഹോദര്യവും സമത്വവും ഒത്തുചേരുന്ന മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. ആ മാനവികതയുടെ സൗരഭം മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്നേഹത്തോടെ ഒത്തുചേരാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ ഏവർക്കും സാധിക്കട്ടെ. ഹൃദയപൂർവ്വം നബിദിനാശംസകൾ നേരുന്നു- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം നബിദിനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വലിയ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്. വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ് ഇവ സംഘടിപ്പിക്കുന്നത്. ഖുർ ആൻ പാരായണം, നബി ചരിത്ര വിവരണം, അന്നദാനം തുടങ്ങി വിവിധ പരിപാടികൾ നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി നാം കൊണ്ടാടുന്നത്.
Discussion about this post