ചെന്നൈ: ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
രാവിലെ 11 മണിയോടെയായിരുന്നു എംഎസ് സ്വാമിനാഥന്റെ മരണം സംഭവിച്ചത്. ഏറെ നാളായി വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. രാജ്യത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച പ്രതിഭ ആയിരുന്നു അദ്ദേഹം. ഇന്ത്യൻ കാർഷിക രംഗത്തെ അതികായൻ എന്ന വിശേഷണത്തിന് ഉടമ കൂടിയാണ് സ്വാമിനാഥൻ.
തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത് സ്വാമിനാഥന്റെ പരിശ്രമങ്ങൾ ആയിരുന്നു. ഇന്ത്യയിലെ പരിസ്ഥിതിയ്ക്ക് ഇണങ്ങുന്നതും മികച്ച ഉത്പാദന ശേഷിയുള്ളതുമായ വിത്തുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1966 ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൽ ഇന്ത്യൻ സാഹചര്യങ്ങൾക്കിണങ്ങും വിധം മാറ്റിയിരുന്നു. ഈ വിത്തുകൾ ഉപയോഗിച്ച് പഞ്ചാബിലെ പാടശേഖരങ്ങളിൽ നിന്നും വലിയ വിളവ് ആയിരുന്നു നേടിയെടുത്തത്. ഇതായിരുന്നു അദ്ദേഹത്തിന് ഹരിത വിപ്ലവത്തിന്റെ പിതാവെന്ന വിശേഷണം നേടിക്കെടുത്തത്.
2007 മുതൽ 2013 വരെ രാജ്യസഭാ എംപിയായിരുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
Discussion about this post