പത്തനംതിട്ട : രക്ഷിക്കാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല, വഴിയരികിൽ കണ്ടെത്തിയ കടുവ ചത്തു. പത്തനംതിട്ടയിലാണ് കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയിരുന്നത്. ഒരു വയസ്സോളം മാത്രം പ്രായമുള്ള കടുവയായിരുന്നു ഇത്. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത രീതിയിൽ തീർത്തും അവശനിലയിലായിരുന്നു കടുവയെ കണ്ടെത്തിയിരുന്നത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോട് കൂടിയാണ് പത്തനംതിട്ട കുടപ്പനയിലെ വഴിവക്കിൽ കടുവയെ കണ്ടെത്തിയിരുന്നത്. സംരക്ഷിത വനത്തോട് ചേർന്ന റോഡിനോട് ചേർന്നാണ് കടുവ കിടന്നിരുന്നത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടശ്ശേരിക്കര ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്നും ജീവനക്കാർ എത്തി കടുവയെ പരിശോധിച്ചത്. ആളുകളെ കണ്ടിട്ട് പോലും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കടുവ കിടന്നിരുന്നത്.
അവശനിലയിൽ ആയിരുന്ന കടുവയെ വനം വകുപ്പ് ജീവനക്കാർ രാജാമ്പാറ ഫോറസ്റ്റ് ഡിവിഷനിലേക്ക് എത്തിച്ചു. കടുവയുടെ ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ ഉടൻ തന്നെ പത്തനംതിട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. മികച്ച പരിശോധനയ്ക്കായി സെഡേഷൻ നൽകാൻ ഒരുങ്ങുന്നതിന് മുൻപായി തന്നെ കടുവ ചാവുകയായിരുന്നു.









Discussion about this post