കായകുളം : കായംകുളം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയോട് ടൂറിസം വകുപ്പിന് അവഗണനയാണെന്ന് എം എൽ എ പ്രതിഭ. കായംകുളത്ത് നടന്ന കായൽ ശുചീകരണ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം എൽ എ.
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരെ കണ്ട് മണ്ഡലത്തിലെ കാര്യങ്ങൾ പറഞ്ഞതാണ്, പക്ഷെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പ്രതിഭ പറഞ്ഞു. ആലപ്പുഴ ജില്ലയുടെ ഭാഗമാണ് കായംകുളവും. ടൂറിസം എന്നാൽ ആലപ്പുഴയിലെ ബീച്ചും പുന്നമട കായലും മാത്രമാണെന്ന മിഥ്യാധാരണയാണ് ടുറിസം വകുപ്പിന് ഇപ്പോഴും ഉള്ളത്. എന്നാൽ ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കായംകുളം. ആലപ്പുഴയിലേതു പോലെ തന്നെ ഇവിടെ പരമ്പരാഗതമായി വ്യവസായങ്ങൾ നടന്നിരുന്നു . എന്നാൽ കായംകുളത്തോട് ടൂറിസം വകുപ്പിന് അവഗണന ആണെന്നും എം എൽ എ പറഞ്ഞു. ആലപ്പുഴയുടെ ഭാഗമാണ് ശ്രദ്ധേയമായ കായംകുളവും എന്ന് അധികാരികൾ മറക്കരുതെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Discussion about this post