തിരുവനന്തപുരം; ഇനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കിയിലേക്ക് പുതിയ ദൗത്യസംഘത്തെ നിയോഗിച്ച് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് പുതിയ നടപടി. ഇടുക്കി ജില്ലാ കളക്ടർക്കാണ് സംഘത്തിന്റെ മുഖ്യ ചുമതല. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളത്. അപ്പീലുകളിൽ കലക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്സിന്റെ ചുമതല.
ഇടിച്ചുനിരത്തൽ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സർക്കാർ പുതിയ ദൗത്യസംഘത്തിന് ഉത്തരവിട്ടതെന്ന പ്രത്യേകത ഉണ്ട്.
ദൗത്യസംഘത്തിൻറെ അനിവാര്യതയൊന്നും മൂന്നാറിലില്ല. സിപിഎം പാർട്ടി ഓഫീസുകളെ കുറിച്ച് ഒരു ആശങ്കയും ഇല്ല. പട്ടയം നേരത്തെ ലഭിച്ച ഭൂമിയാണ് ഇതെല്ലാം. കയ്യേറ്റം ഉണ്ടോയെന്ന് പരിശോCPIM
ധിക്കാൻ മാത്രമാണ് ദൗത്യസംഘം വേണ്ടതെന്നും സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞിരുന്നു.












