ഇസ്ലാമാബാദ്; പാകിസ്താനിൽ നബിദിനാഘോഷത്തിനിടെ സ്‌ഫോടനം. ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിൽ മസ്തുങ് ജില്ലയിലെ മസ്ജിദിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വാഹനത്തിന് തൊട്ടടുത്ത് നിന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗഷ്‌കോരി (ഡിഎസ്പി) ഉൾപ്പെടുന്നു. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു റാലിയിൽ പങ്കെടുക്കുകയായിരുന്നു ഡിഎസ്പി നവാസ്.ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ (ടിടിപി) പ്രസ്താവനയിൽ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചു.
സെപ്തംബറിൽ മസ്തുങ് ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ഈ മാസം ആദ്യം സ്ഫോടനത്തിൽ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Discussion about this post