പ്രഭാസ്- പ്രശാന്ത് നീൽ ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു കെജിഎഫ്, കാന്താര എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ച് പ്രഭാസ് നായകനായി എത്തുന്ന ‘സലാർ‘ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 22-ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകിളിൽ പ്രദർശനത്തിന് എത്തും. കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൽ പ്രഭാസും പ്രിത്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷതയാണ് പ്രേക്ഷകരുടെ ആവേശം വർദ്ധിപ്പിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം വളരെ അധികം ശ്രദ്ധ നേടിയിരുന്നു.
സലാറിൽ പ്രഭാസ് ഇരട്ട വേഷം അവതരിപ്പിക്കുന്നുവെന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ, വരദരാജ മന്നാർ എന്ന വില്ലൻ കഥാപാത്രത്തെയാണ് ഇതിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ നായിക ആകുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ കെജിഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ഡിസംബർ 22-ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Discussion about this post