മലപ്പുറം : പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നൽകിയ സംഭവത്തിൽ യുവതിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ കോളേജ് അറിയിച്ചു. യുവതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ. മലപ്പുറം സ്വദേശിനിയായ റുക്സാന അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. ഗർഭസ്ഥ ശിശുവിന് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഒ നെഗറ്റീവ് രക്തം നൽകുന്നതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. യുവതിയ്ക്ക് രക്ത കുറവ് ഉള്ളതിനാൽ രക്തം കുത്തിവെയ്ക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. രക്തം കയറ്റി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ യുവതിയ്ക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നൽകിയ കാര്യം അറിയുന്നത്. ഉടനെ തന്നെ യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ നഴ്സിനെതിരെ നടപടി എടുക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post