ഇംഫാൽ: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ. ചുരാചന്ദ്പൂർ സ്വദേശി സെമിന്‌ലൂം ഗംഗ്‌തേ ആണ് അറസ്റ്റിലായത്. മണിപ്പൂരിൽ അക്രമങ്ങൾ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മണിപ്പൂരിൽ രണ്ട് സമുദായങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശും, മ്യാൻമറും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണെന്നാണ് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സെമിന്‌ലൂം ഗംഗ്‌തേയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതേ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗൂഢാലോചനയിൽ ഇയാളും മറ്റ് ചിലരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
സംഘർഷങ്ങൾക്കായി അതിർത്തി വഴി ആയുധം എത്തിക്കാൻ ഇവരാണ് സഹായിച്ചത് എന്നാണ് വിവരം. ഇതിന് പുറമേ കലാതത്തിനായി ധനസമാഹരണം നടത്തിയതും ഇവരാണെന്നാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post