ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാകാനിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രകടനം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഇരുവരും കോടതിയില്‍ ഹാജരാവുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post