തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നെന്ന് കാട്ടി ് ചീഫ് ജസ്റ്റിസിന് പരാതി നല്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു.
ഇതുസംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്കി. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പടക്കം പൊട്ടിച്ചെറിഞ്ഞ സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍വകശാലയുടെ ഈ നടപടി.
സര്‍വകലാശാലാ കാമ്പസിന് ചുറ്റുമതില്‍ ഇല്ലാത്തതും തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതും വിദ്യാര്‍ഥിനികള്‍ക്ക് നേരെ സഭ്യമല്ലാത്ത പെരുമാറ്റവുമായി ചിലര്‍ സമീപിക്കുന്നതും അധികതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
അതേ സമയം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സൈക്കോളജി, ഫോര്‍ക് ലോര്‍ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണന്, സാബിര്‍, രജീഷ് ലാല്‍, രജീഷ്, സൗമിത്ത്, അജിനാസ്, വിഷ്ണു, അഭിലാഷ് എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
കായിക വിഭാഗത്തിലെ നാല് വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post