ബംഗളൂരു: നബിദിന ഘോഷ യാത്രയ്ക്കിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണവുമായി മതതീവ്രവാദികൾ. ഹിന്ദുക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷവും ഉണ്ടായി.
കഴിഞ്ഞ ദിവസം വൈകീട്ടോടെ രാഗിഗുഡയിലായിരുന്നു ആക്രമണം ഉണ്ടായത്. ഹിന്ദുക്കളുടെ വീടുകൾക്ക് മുൻപിലൂടെ കടന്ന് പോകുകയായിരുന്നു യാത്ര. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കല്ലുകൾ എടുത്ത് വീടുകൾക്ക് നേരെ എറിയുകയായിരുന്നു. ആക്രമണത്തിൽ നിരവധി വീടുകളുടെ ജനൽ ചില്ലകളാണ് തകർന്നത്.
സംഭവം ഹിന്ദുക്കൾ ചോദ്യം ചെയ്തു. എന്നാൽ ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. ഇതിലും ആളുകൾക്ക് പരിക്കുണ്ട്. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഗ്ഗീയ സംഘർഷമായിരുന്നു മതതീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
Discussion about this post