ന്യൂഡൽഹി : ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം, അർബൻ എക്സ്റ്റൻഷൻ റോഡ് -2 രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
തലസ്ഥാനത്തുനിന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഗതാഗത കുരുക്കിൽ പെട്ട് യാത്രക്കാർ ബുദ്ധിമുട്ടുകയാണ് . എന്നാൽ ഈ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ ഗതാഗത കുരുക്കിൽ പെടാതെ നിങ്ങൾക്ക് ഇരുപത് മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്താമെന്ന് ഗഡ്കരി പറഞ്ഞു. അർബൻ എക്സ്റ്റൻഷൻ റോഡ്-2 നിർമ്മാണം പൂർത്തിയാകുന്നതോടെ ഡൽഹിയെ ജയ്പൂർ ഹൈവേയുമായി ബന്ധിപ്പിക്കാൻ കഴിയും. തലസ്ഥാനത്തെ ഗതാഗത കുരുക്കും മലിനീകരണവും കുറയുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Discussion about this post