ചെന്നൈ : തലൈവർ എന്ന് തമിഴകം മുഴുവൻ ആരാധനയോടെ വിളിക്കുന്ന സൂപ്പർ സ്റ്റാർ രജനീകാന്ത് എന്നും ആരാധകരുടെ മനസിലാണ് ജീവിക്കുന്നത്. സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരെ സിമ്പിളാണ് ആ വ്യക്തിത്വം. ഷൂട്ടിംഗ് കഴിഞ്ഞാൽ പിന്നെ വെളള ജുബ്ബയുമിട്ടാണ് നടത്തും, മേക്കപ്പോ ഡ്രസ്സിംഗോ ഒന്നും ശ്രദ്ധിക്കാറില്ല. പലപ്പോഴും ഇദ്ദേഹത്തെ തന്നെയാണോ നമ്മൾ സ്‌ക്രീൻ കാണുന്നത് എന്നുവരെ തോന്നിപ്പോകും.
താര ജാഡ ഒട്ടും തന്നെയില്ലാത്ത രജനീകാന്തിന് നേരിടേണ്ടി വന്ന ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരിക്കൽ ക്ഷേത്രത്തിന്റെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു രജനീകാന്ത്. ഇത് താരം തന്നെയാണോ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാവില്ല. ഇങ്ങനെ ഇരിക്കുന്ന രജനീകാന്തിനെ കണ്ട ഒരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന് 10 രൂപ നൽകി.
ആ പത്ത് രൂപ ഒരു പുഞ്ചിരി കൊണ്ട് അദ്ദേഹം സ്വീകരിച്ചു. കുറച്ച് നേരത്തിന് ശേഷം അദ്ദേഹം കാറിലേക്ക് മടങ്ങിപ്പോയി. അപ്പോഴാണ് സ്ത്രീക്ക് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. ഇതോടെ അവർ താരത്തിന് അടുത്തേക്ക് ഓടിപ്പോയി മാപ്പുചോദിച്ചു.
. എന്നാൽ രജനീകാന്ത് ആകട്ടെ പുഞ്ചിരിച്ചുകൊണ്ട് സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഇതിൽ തനിക്ക് പരിഭവമോ വിഷമമോ ഇല്ലെന്ന് രജനീകാന്ത് പറഞ്ഞു. ഇത് നേരിട്ട് കണ്ട യുവതിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.








