ന്യൂഡൽഹി: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ് വിമാനം തകർന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് വിവരം.
സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് ദുരന്തം സംഭവിച്ചത്. ഹർപൽ രൺധവയുടെ സഹഉടമസ്ഥതയിലുള്ള ഖനിയ്ക്ക് സമീപമാണ് വിമാന അവശിഷ്ടങ്ങൾ പതിച്ചത്. ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ എല്ലാവരും മരണപ്പെട്ടു. വിമാനത്തിൽ ഹർപൽ രൺധവയ്ക്ക് പുറമെ മകൻ ഉൾപ്പെടെ അഞ്ച് പേർ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ
സ്വർണത്തിന്റെ ഉൾപ്പെടെയുള്ള ഖനന രംഗത്ത് പ്രവർത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് ഹർപൽ രൺധവ. സ്വർണത്തിന് പുറമെ നിക്കൽ, കോപ്പർ തുടങ്ങിയ ലോഹങ്ങളുടെയും ഖനനവും സംസ്‌കരണവും ഈ കമ്പനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.
Discussion about this post