ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ജില്ലയിലെ വനമോഖലയിൽ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കലക്കോട്ടെ വനമേഖലകളിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പോലീസും ചേർന്ന് പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ പ്രത്യാക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരണാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.












Discussion about this post