ഇത് സോഷ്യൽമീഡിയ യുഗമാണ്. ആളുകളുമായി സംവദിക്കുന്നതിന് അപ്പുറം വരുമാനം തേടാനുള്ള ഒരു വഴി കൂടിയാണ് ഇന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം, തെറ്റില്ലാത്ത വരുമാനവും പ്രശസ്തിയുമെല്ലാം സോഷ്യൽമീഡിയ ഇന്ന് ആളുകൾക്ക് നൽകുന്നുണ്ട്. വലിയ വ്യൂവേഴ്‌സിനെയാണ് സോഷ്യൽമീഡിയ ഇൻഫ്‌ളൂവേഴ്‌സ് ഉണ്ടാക്കുന്നത്. പലരും ഇത് ജോലിയായി തന്നെയാണ് കണക്കാക്കുന്നത്.
ഒരു ജോലി തിരഞ്ഞെടുക്കും മുൻപ് അത് പ്രൊഫഷണലായി പഠിക്കുമ്പോൾ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കാൻ സാധിക്കും. സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറാകാൻ കോളേജിൽ പോയി പഠിച്ചാലോ? അതെ, ലോകത്ത് ആദ്യമായി സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസിങ്ങിൽ ഡി?ഗ്രി കോഴ്‌സ് നടത്താൻ ഒരുങ്ങുകയാണ് അയർലൻഡിലെ സർവകലാശാല.
അയർലൻഡിലെ കാർലവോയിലുള്ള സൗത്ത് ഈസ്റ്റ് ടെക്‌നിക്കൽ സർവകലാശാലയാണ് കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽമീഡിയ എന്ന വിഷയത്തിൽ ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദം വാഗ്ദാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ധാരാളം പേർ ഇൻഫ്‌ലുവെൻസേഴ്‌സായി ജോലി ചെയ്യുന്നുണ്ടെന്നും ഇത് കാരണമാണ് ഇതിൽ ഡിഗ്രി ഓഫർ ചെയ്യുന്നതെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
നവംബർ മുതലാണ് അപേക്ഷ ക്ഷണിക്കുന്നത്. അടുത്ത വർഷം സെപ്തംബറോടെയാണ് ആദ്യ ബാച്ച് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുക. 4 വർഷം ആണ് കോഴ്‌സിന്റെ ദൈർഘ്യം. ബിസിനസ് സ്‌കിൽ, വീഡിയോ, ഓഡിയോ എഡിറ്റിംഗ്, സാംസ്‌കാരിക പഠനം, ക്രിയേറ്റീവ് റൈറ്റിംഗ് തുടങ്ങി നിരവധി വിഷയങ്ങൾ ഉണ്ടാകും.
Discussion about this post