ന്യൂഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയെ, യുഎപിഎ കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് ഇന്നലെ രാവിലെ കൊണ്ടുവന്നിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂസ്‌ക്ലിക്ക് ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ന്യൂസ് ക്‌ളിക്കിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട മാദ്ധ്യപ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് ഫയൽ ചെയ്തത്. റെയ്ഡിനിടെ, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും ഹാർഡ് ഡിസ്‌കുകളുടെ ഡാറ്റ ഡമ്പുകളും പോലീസ് പിടിച്ചെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
Discussion about this post