തൃശൂര്‍: വടക്കാഞ്ചേരിയില്‍ നവജാതശിശുവിനെ ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആറാഴ്ച പ്രായമുള്ള പെണ്‍കുട്ടിയെ പൊലീസ് ഏറ്റെടുത്തു. 9.45 ഓടെയാണ് കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വടക്കാഞ്ചേരിയില്‍നിന്ന് ഏതാനും കിലോ മീറ്ററുകള്‍ മാത്രം അകലെയുള്ള ഒരു മുസ്ലിം പള്ളിക്കു സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടുകടയ്ക്കു സമീപം ബാഗിനുള്ളില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. വസ്ത്രങ്ങളും പാലുകുപ്പിയും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്നു. രാവിലെ കടയുടമ എത്തിയപ്പോഴാണ് കുഞ്ഞ് ശ്രദ്ധയില്‍പ്പെട്ടത്.
ഫോട്ടോ കടപ്പാട്: മനോരമ ന്യൂസ്
Discussion about this post