ഡല്‍ഹി: സി.ബി.എസ്.ഇ പാഠപുസ്തകങ്ങളും മറ്റ് പഠനസഹായികളും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി.കിഴക്കന്‍ ഡല്‍ഹിയില്‍ പുതിയ കേന്ദ്രീയ വിദ്യാലയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിയ്ക്കുകയായിരുന്നു സ്മൃതി ഇറാനി.
എന്‍.സി.ഇ.ആര്.ടിയുടെ പുസ്തകങ്ങള്‍ ഇ ബുക്ക് ആയും മൊബൈല്‍ ആപ്ലിക്കേഷനുകളായും നിലവില്‍ ലഭ്യമാണ്. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച് വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താനുള്ള എസ്.എം.എസ് സര്‍വീസ് ‘ശാല ദര്‍പ്പണ്‍’, കുട്ടികളുടെ ഓരോ വിഷയത്തിലുമുള്ള പഠന നിലവാരം ജില്ലാ, സംസ്ഥാന, ദേശീയ തലവുമായി താരതമ്യം ചെയ്ത് വിലയിരുത്താന്‍ രക്ഷിതാക്കളെ സഹായിയ്ക്കുന്ന സരന്‍ശ് ആപ്ലിക്കേഷന്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്നും സ്മൃതി ഇറാനി അറിയിച്ചു. പ്രതിരോധമടക്കം വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ദരുമായി കുട്ടികള്‍ക്ക് സംവാദത്തിനുള്ള അവസരമൊരുക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post