ന്യൂഡൽഹി : ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ ലോകത്തിന് പരിചയപ്പെടുത്തി രാഹുൽ ഗാന്ധി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുൽ നൂറിയെ പരിചയപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് രാഹുൽ സമ്മാനമായി നൽകിയ ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണ് നൂറി. വടക്കൻ ഗോവയിലെ മാപൂസയിലുള്ള കേന്ദ്രത്തിൽ നിന്നാണ് രാഹുൽ നൂറിയെ വാങ്ങിയത്.
ലോക മൃഗദിനത്തോടനുബന്ധിച്ച്, രാഹുൽ യുട്യൂബിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കിട്ടു. അമ്മയ്ക്ക് ഒരു സർപ്രൈസ് കൊടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അമ്മയെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് പെട്ടിയിൽ പൊതിഞ്ഞ നായ്ക്കുട്ടിയെ സമ്മാനിച്ചു. നൂറിയെ കണ്ടതോടെ സോണിയയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. നൂറി വളരെ സുന്ദരിയാണെന്ന് തന്റെ മകൻ തന്ന സമ്മാനത്തെ പ്രശംസിച്ചുകൊണ്ട് സോണിയ പറഞ്ഞു.
”ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ, നൂറിയെ ഞാൻ എല്ലാവർക്കും പരിചയപ്പെടുത്തുന്നു. അവൾ ഗോവയിൽ നിന്ന് നേരെ ഞങ്ങളുടെ കൈകളിലേക്ക് എത്തി, ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി മാറി. സ്നേഹവും വിശ്വസ്ഥതയും ഉൾപ്പെടെ ഈ മൃഗത്തിന് നമ്മെ പഠിപ്പിക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്! എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാനും സ്നേഹം പങ്കിടാനും നാം പ്രതിജ്ഞയെടുക്കണം” രാഹുൽ കുറിച്ചു.
Discussion about this post