ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്ര നഗരിയിൽ താമസിക്കുകയായിരുന്ന ഹിന്ദു ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്ര നഗരിയിൽ ആയിരുന്നു സംഭവം. പ്രതി ജാവേദ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒൻപതു വയസ്സുകാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഓട്ടോ ഡ്രൈവറാണ് ജാവേദ് മൻസൂരി. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടി പീഡിപ്പിച്ചത്. വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടികളുടെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തിയ പ്രദേശവാസികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ക്രൂര പീഡനത്തിൽ പരിക്കേറ്റ കുട്ടിയെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയ ശേഷം കുട്ടിയെ പുന:രധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചു. സംഭവത്തിൽ ജാവേദിനെതിരെ പോക്‌സോ നിയമ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. ഇയാൾക്കെതിരെ ശക്തമായ നടപടികളിലേക്ക് ഭരണകൂടം ഉടൻ കടക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. കഴിഞ്ഞ ആഴ്ച ഉജ്ജയിൻ കോർപ്പറേഷൻ പരിധിയിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ കഴിഞ്ഞ ദിവസമാണ് പ്രതിയുടെ വീട് പൊളിച്ച് നീക്കിയത്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.









