കൊച്ചി: എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മനുഷ്യസംഗമ വേദിയില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ പ്രതിഷേധം. എം.എ. ബേബി പ്രസംഗിക്കാന്‍ എഴുനേറ്റ സമയത്ത് ‘ഇതും ഫാസിസമാണ്’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
ടി.പിയുടെ ഫഌക്സുകളുമായി പത്തോളം വരുന്ന പ്രതിഷേധക്കാര്‍ എഴുേന്നറ്റ് നിന്ന് പ്ലക്കാര്‍ഡ് ഉയര്ത്തിക്കാട്ടിയതല്ലാതെ മുദ്രാവാക്യം വിളിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്തില്ല. അവര്‍ നിശബ്ദ പ്രതിഷേധം നടത്തുന്നതിനിടെ ബേബി പ്രസംഗിക്കാന്‍ ആരംഭിച്ചു.
ഫാസിസത്തിനെതിരെ പൊതുമണ്ഡലത്തില്‍ പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ മനുഷ്യാവകാശം പോലുള്ള കാര്യങ്ങളില്‍ സിപിഐഎം പോലും ആത്മവിമര്‍ശനത്തിന് തയ്യാറാകേണ്ടതുണ്ടെന്ന് എം.എ. ബേബി പറഞ്ഞു. വിവധ സംഘടനകള്‍ സംഘടിപ്പിച്ച മനുഷ്യസംഗമം പരിപാടിയുടെ പൊതുസമ്മേളനത്തിലാണ് എംഎ ബേബി പങ്കെടുത്തത്.
Discussion about this post