അയോദ്ധ്യ: ഉത്തർപ്രദേശിലെ രാമക്ഷേത്ര ട്രസ്റ്റുമായി വിൽപ്പന കരാറുണ്ടാക്കി പ്രദേശത്തെ മൊഹല്ല പൻജി തോലയിലെ മസ്ജിദ് ബദർ. മസ്ജിദിന്റെ കെയർ ടേക്കറാണ് മസ്ജിദ് ഭൂമി വിൽക്കാൻ കാറിലേർപ്പെട്ടിരിക്കുന്നത്. 30 ലക്ഷം രൂപയ്ക്കാണ് സെപ്തംബർ 1 ന് കരാറിലൊപ്പിട്ടത്. 15 ലക്ഷം രൂപ ഇതിനായി അഡ്വാൻസും വാങ്ങി.
മസ്ജിദ് ബദറിന്റെ കാര്യസ്ഥനായ മുഹമ്മദ് റയീസാണ് 30 ലക്ഷം രൂപയ്ക്ക് വിൽപ്പന കരാറിൽ ഏർപ്പെട്ട് 15 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയത്.
യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത് പ്രദേശവാസികൾ സ്ഥിരമായി പ്രാർഥന നടത്തുന്ന ആരാധനാലയമാണിത്. എന്നാൽ വിൽപ്പന കരാർ സംബന്ധിച്ച് ക്ഷേത്രട്രസ്റ്റ് അധികൃതർ ഇത് വരെ രംഗത്തെത്തിയിട്ടില്ല.
Discussion about this post