വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മണ്ണിടിച്ചിലില്‍ കുട്ടിയടക്കം നാലുപേര്‍ മരിച്ചു. വിശാഖപട്ടണത്തെ സഞ്ജീവ് നഗര്‍ പ്രദേശത്താണ് പുലര്‍ച്ചെയോടെ മണ്ണിടിച്ചിലുണ്ടായത്. സൂര്യനാരായണ(65), അധിലക്ഷ്മി(55), ശ്രീറാം (22), സധീനാരായണ (7) എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു.
മൂന്നു പേര് സംഭവ സ്ഥലത്തു വച്ചും ഒരാളള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ശനിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പാറകളും മണ്ണും വന്നു മൂടി വീടുകള്‍ തകര്‍ന്നു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ കൂടുതല്‍ പേര് അപകടത്തില്‍പെടുന്നത് ഒഴിവാക്കാനായി. സംസ്ഥാന മാനവശേഷി മന്ത്രി ശ്രീനിവാസ റാവു സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post