ന്യൂഡൽഹി : ഡൽഹിയിലെ ഹനുമാൻ മന്ദിറിന് സമീപമുള്ള കമ്മ്രുദിൻ നഗറിലെ ഗോഡൗണിൽ തീപിടുത്തം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ അഗ്നിശമന സേന എത്തി തീയണച്ചു.തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് തീ പടർന്നുപിടിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post