മുംബൈ : കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് വിവരം ലഭിച്ചു. ട്രെയിനി പൈലറ്റുമാരായിരുന്ന മുംബൈ സ്വദേശികളാണ് കൊല്ലപ്പെട്ടത്. വസായ് സ്വദേശിയായ അഭയ് ഗാദ്രു , സാന്താക്രൂസിൽ നിന്നുള്ള യാഷ് വിജയ് രാമുഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിന് സമീപമാണ് വിമാനം തകർന്നു വീണിരുന്നത്. പൈപ്പർ പിഎ-34 സെനെക്ക എന്ന ചെറിയ ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർക്രാഫ്റ്റാണ് തകർന്നത്. വിമാനം തകർന്നതിന്റെ കാരണം തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post