ജിന്ദ്(ഹരിയാന): ഹരിയാനയിലെ ഖാപ്പ് നാട്ടുക്കൂട്ടങ്ങളില്‍ നിന്നൊരു പുരോഗമന വാര്‍ത്ത. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശേഷം കുട്ടി വേണ്ടെന്നാണ് ആദ്യ ഉത്തരവ്. കല്യാണത്തിന് പെണ്‍വീട്ടില്‍ നിന്ന് വെറും ഒരു രൂപ മാത്രമേ സ്ത്രീധനമായി നല്‍കാവൂ എന്നത് രണ്ടാമത്തേത്. പെണ്‍ഭ്രൂണഹത്യയും ദുരഭിമാനക്കൊലയും തടയുക, സ്ത്രീധനത്തിന് കൂച്ചുവിലങ്ങിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാട്ടുകൂട്ടത്തിന്റെ ഉത്തരവ്.
മൂന്നാമത് കുട്ടികളില്ലാത്തതും സ്ത്രീധനമായി ഒരു രൂപ മാത്രം നല്‍കിയവരുമായ ദമ്പതികളെ പ്രത്യേക ചടങ്ങില്‍ ആദരിക്കാനും ബുറാ ഖാപ്പ് തലവന്‍ രജ്ബീര്‍ ബുറ തീരുമാനിക്കുകയും ചെയ്തു. വിവാഹ ഘോഷയാത്രയില്‍ ഇനിമുതല്‍ 21 പേര് മാത്രം പങ്കെടുത്താല്‍ മതിയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വധുവിന്റെ വീട്ടുകാര്‍ക്ക് അനാവശ്യ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ചടങ്ങുകള്ക്കെതിരെയാണ് പുതിയ തീരുമാനമെന്നും ഖാപ്പ് തലവന്‍ പറയുന്നു.
കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ 13 ദിവസം ചടങ്ങുകള്‍ക്കായി നീക്കി വയ്ക്കുന്നത് ഏഴുദിവസമാക്കി കുറയ്ക്കാനും തീരുമാനമായി. ഈ ദിവസങ്ങളില്‍ ഗോതമ്പ് പൊടി, പയറുവര്‍ഗങ്ങള്‍,?നെയ്യ് എന്നിവ കഴിയ്ക്കാനുള്ള വിലക്ക് എടുത്തുകളയുകയും ചെയ്തു. കായിക താരങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവരെ ഖാപ്പിന്റെ നേതൃത്വത്തില്‍ ആദരിക്കാനും പദ്ധതിയുണ്ട്.
Discussion about this post