ന്യൂഡൽഹി : ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണയുമായി അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ഹമാസിനെതിരെ തിരിച്ചടിക്കാൻ ആരംഭിച്ച ഇസ്രായേലിനെതിരെ ഈ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ചെയ്തു. അലിഗഡ് മുസ്ലിം സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ ആണ് ഇസ്രായേലിനെതിരായ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്
പലസ്തീൻ അനുകൂല നിലപാടുമായ പ്രതിഷേധിച്ച മുസ്ലീം വിദ്യാർത്ഥികൾ അള്ളാഹു അക്ബർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇസ്രയേലിനെതിരായും പലസ്തീനിനെ പിന്തുണച്ചും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു ഇവരുടെ പ്രതിഷേധ റാലി. ‘എഎംയു പലസ്തീനിനൊപ്പം നിൽക്കുന്നു, സ്വതന്ത്ര പലസ്തീൻ, ഈ ഭൂമി പലസ്തീനാണ്, ഇസ്രായേലല്ല’. എന്നിങ്ങനെ ആയിരുന്നു ഈ പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്.
ഹമാസിന്റെ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2000ത്തിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ത്യയും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വിവിധ രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post