മുംബൈ: രാമായണത്തെ പശ്ചാത്തലമാക്കി ബോളിവുഡിൽ വീണ്ടുമൊരു സിനിമ ഒരുങ്ങുകയാണ്. നീതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ബോളിവുഡ് താരം രൺബീർ കപൂർ ആണ് ശ്രീരാമന്റെ വേഷം ചെയ്യുന്നത്.
ചിത്രത്തിലേക്കായി തിരഞ്ഞെടുക്കപ്പെട്ടതോടെ കഠിനമായ തയ്യാറെടുപ്പാണ് താരം ചെയ്യുന്നത്. ചിത്രത്തിൽ രാമനായി അഭിനയിക്കാനായി വ്രതം ആരംഭിച്ചിരിക്കുകയാണ് താരം. മത്സ്യമാംസാദികൾ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരിയായി മാറിയിരിക്കുകയാണ് രൺബീർ. മദ്യപാനവും പൂർണമായും നിർത്തിയിട്ടുണ്ട്. അഭിനയിക്കുകയാണെങ്കിലും രാമനെ പോലെ പരിശുദ്ധി വേണം. അതിനുവേണ്ടിയാണ് ഈ മുന്നൊരുക്കമെന്നും അദ്ദേഹം പറഞ്ഞു.സിനിമയോടും കഥാപാത്രത്തോടും നീതിപുലർത്താനായുള്ള ശ്രമത്തിലാണ് രൺബീർ ഇപ്പോൾ.
ജനപ്രീതിയ്ക്ക് വേണ്ടിയല്ല രൺബീർ മാംസവും മദ്യവും ഒഴിവാക്കുന്നത്. രാമൻ എന്ന കഥാപാത്രത്തോട് നീതി പുലർത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ പുതിയ തീരുമാനമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ഇനി മുതൽ നിശാപാർട്ടികളിലും രൺബീറിന്റെ സാന്നിദ്ധ്യം ചുരുങ്ങുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ ആകും രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമയുടെ ഒന്നാം ഭാഗത്തിൽ സീതാഹരണം വരെയാകും ചിത്രീകരിക്കുക. ഓസ്‌കർ നേടിയ ഡിഎൻഇജി കമ്പനിയാണ് ചിത്രത്തിനായി വിഎഫ്എക്സ് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post