ടെൽ അവീവ് : ഹമാസ് ഭീകരരുമായി ഏറ്റുമുട്ടി പരിക്കേറ്റ സൈനികരെ രക്ഷിച്ച ബോർഡർ പോലീസ് ആണ് ഇപ്പോൾ ഇസ്രായേലിൽ കയ്യടികൾ നേടുന്നത് . ഇസ്രായേലിന്റെ തെക്കൻ പട്ടണമായ കിബ്ബട്ട്സ് നിർ ആമിലെ ബോർഡർ പോലീസ് ആണ് ഹമാസ് ഭീകരരുമായി ഏറ്റുമുട്ടിയത്.
പരിക്കേറ്റ സൈനികരെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ആയുധധാരികളായ ഭീകരരുമായി കനത്ത വെടിവെപ്പ് നടത്തേണ്ടി വന്നത്. ഭീകരരുടെ വെടിവെപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന സൈനികരെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ബോർഡർ പോലീസ് ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
യുദ്ധത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു ടാങ്കിനുള്ളിൽ ഒളിച്ചിരുന്ന ഒരു കൂട്ടം സൈനികരെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ അവരെ രക്ഷിക്കുന്നതിനായി ചെന്ന അവർക്ക് ഹമാസ് ഭീകരരുമായി കടുത്ത ഏറ്റുമുട്ടൽ ആണ് നടത്തേണ്ടി വന്നത്. ഒടുവിൽ ഭീകരരെ വധിച്ച് സൈനികരെ രക്ഷിക്കാൻ പോലീസിന് കഴിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്.
Discussion about this post