ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാർത്ത്യായനി അമ്മ. ഹരിപ്പാട്, ചേപ്പാട് സ്വദേശിനിയായിരുന്നു. ഇന്നലെ രാത്രി 12 മണിയ്ക്കായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.
2018ലെ നാരീശക്തി പുരസ്കാര ജേതാവായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ കാർത്ത്യായനി അമ്മയെ കുറിച്ചുള്ള വാർത്തകൾ രാജ്യാന്തര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. നാല്പത്തിനായിരത്തിലധികം ആളുകൾ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതിയും കാര്‍ത്ത്യായനി അമ്മയ്ക്കായിരുന്നു.
Discussion about this post