Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഫണ്ട് എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിന് മറുപടിയില്ല; സറ്റാൻഡിംഗ് കൗൺസിലിനു പകരം ഹാജരായത് ജൂനിയർ വക്കീൽ ;ഗുരുവായൂർ അമ്പലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്ന് കാട്ടി ഡോ. മഹേന്ദ്ര കുമാർ പിഎസ്

by Brave India Desk
Oct 11, 2023, 04:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ: ഗുരുവായൂർ അമ്പലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്ന് കാട്ടി ഡോ. മഹേന്ദ്ര കുമാർ പിഎസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അഴിമതി വ്യക്തമാക്കുന്ന വിശദമായ കുറിപ്പ് പങ്കുവച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോൾ ദേവസ്വത്തിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിലിന് പകരം ജൂനിയർ വക്കീലാണ് ഹാജരായത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം രൂക്ഷ വിമർശനം ഉൾപ്പെടെ നടത്തി രംഗത്ത് എത്തിയത്.

സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ നിന്നും ക്ഷേത്രത്തിലെ അഴിമതി ആരംഭിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്രം അനുവദിച്ച അഞ്ച് കോടിയ്ക്ക് സിസിടിവി വയ്ക്കാൻ അഴിമതിയുടെ പേരിൽ സംശയമുനയിൽ നിൽക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ ആണ് നിയോഗിച്ചത്. നെയ് വിളക്കിന്റെ രസീത് പിഒഎസ് മെഷീനിൽ കൃത്രിമമായി ഉണ്ടാക്കി ഇതിലെ അഴിമതി മറച്ചുവയ്ക്കാനും ശ്രമം നടന്നു.

Stories you may like

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

സഹകരണ ബാങ്കുകളുമായി യാതൊരു സമ്പർക്കവുമില്ലാത്ത സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വം എന്നിരിക്കിലും, സ്ഥിര നിക്ഷേപങ്ങൾക്കായി ടെണ്ടർ ക്ഷണിച്ചപ്പോൾ, തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് പലിശ നിരക്ക് ക്വോട്ട് ചെയ്ത് സമർപ്പിച്ചിരുന്നതിനും തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വത്തിലേക്ക് വഴിപാടായി വരുന്ന കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന സോപാനം എന്ന് സോഫ്‌റ്റ്വെയറിനെ കുറിച്ചും കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗുരുവായൂരപ്പാ ശരണം
•••••••••••••••••••••••••••••••••••••••••••••
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ഇന്ന് വീണ്ടും നമ്മുടെ കേസ് പരിഗണിച്ചപ്പോൾ, ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി Standing counsel ഹാജരായില്ല. പകരം ഒരു ജൂനിയർ വക്കീലാണ് വന്നത്.
കോടതി നിർദ്ദേശമനുസരിച്ചിട്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് ഇന്നും സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കാലം കൂടി സാവകാശം ചോദിച്ചു. ബഹു.കോടതി അത് അനുവദിക്കുകയും ചെയ്തു.
കൂട്ടത്തിൽ നമ്മൾ ഇന്ന് ഫയൽ ചെയ്ത മറ്റൊരു ഐറ്റത്തിനും കൂടി ഗുരുവായൂർ ദേവസ്വം മറുപടി പറയേണ്ടി വരും..
APPLICATION FOR DIRECTION (Filed under rule 150 of The Highcourt rules)
കേന്ദ്രസർക്കാർ പദ്ധതി (പ്രസാദം) വഴി കിട്ടിയ “5 കോടി രൂപയ്ക്ക്” CCTV വയ്ക്കാൻ ഏൽപ്പിച്ചത് സർവ്വജനമാന്യ “ഊരാളുങ്കൽ” സൊസൈറ്റിയെ ആയിരുന്നു എന്നത് നിങ്ങളിൽ എത്രപേർക്കറിയാം. Install ചെയ്ത CCTV കളുടെ മേന്മയെ പറ്റിയോ, അതൊക്കെ പ്രവർത്തന ക്ഷമമാണോ എന്നതിനെ പറ്റിയൊക്കെ നമ്മളായിട്ട് ഒന്നും പറയുന്നില്ല..അത് ബഹുമാനപ്പെട്ട കോടതി തന്നെ പരിശോധിക്കട്ടെ…
6 പ്രഗത്ഭ IT പ്രൊഫഷണലുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു IT Expert Committee യെ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ഐടി – സോഫ്റ്റ്‌വെയർ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങളും ഈ എക്സ്പേർട്ട് കമ്മിറ്റിയുടെ അറിവോടും സമ്മതത്തോടും കൂടി ചെയ്യണം എന്നാണ് വ്യവസ്ഥ. അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ ഇവർ അറിയുന്നുണ്ടോ എന്നത് കോടതിയാണ് അന്വേഷിക്കേണ്ടത്. അതിനു വേണ്ട നടപടികൾ കോടതി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
2018 ൽ Tata Consultancy Services ഉം ആയി ഗുരുവായൂർ ദേവസ്വം ഒരു MOU ഒപ്പ് വച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത രാഹിത്യവും നിസ്സഹകരണം മൂലവും TCS ന് ഉദ്ദേശിച്ച രീതിയിൽ ആ E-governance Project ചെയ്തു തീർക്കാൻ സാധിച്ചില്ല..
ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്.
ഇക്കാലഘട്ടത്തിൽ ഗുരുവായൂരിൽ പുതുതായി ഓപ്പൺ ചെയ്ത “City Union Bank” ൽ ഗുരുവായൂർ ദേവസ്വം ധനം നിക്ഷേപിക്കുന്നതിന് പകരമായി, അവരെക്കൊണ്ട് Counter Software സ്പോൺസർ ചെയ്യിപ്പിച്ച സംഭവത്തെ പറ്റി അന്വേഷിക്കണമെന്നും ബഹു.കോടതിയിൽ ആവശ്യപ്പെട്ടു.
TCS പോലൊരു വിഖ്യാത സ്ഥാപനത്തെ മാറ്റി നിർത്തിയിട്ട്, എറണാകുളത്തെ ഒരു സ്റ്റാർട്ടപ്പ് സംരംഭമായ INIT Solutions ഇതിലേക്ക് എങ്ങനെ കടന്നുവന്നു എന്നതും പരിശോധിക്കണം.
ദേവസ്വത്തിലേക്ക് വഴിപാടായി വരുന്ന കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന Sopanam (സോപാനം) എന്ന് സോഫ്റ്റ്‌വെയറിനെ കുറിച്ചും കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന തലത്തിൽ Industrial Level Security Audit ഉം Penetration Test ഉം ഒക്കെ ചെയ്ത ശേഷം മാത്രം നടപ്പിലാക്കേണ്ട Software Installation, ദൗർഭാഗ്യവശാൽ ഈ പ്രക്രിയകൾ ഒന്നും ചെയ്യാതെയാണ് നടപ്പിലായത്. ഇത് IT Expert Committee കൂടി അറിഞ്ഞിട്ടാണോ എന്നതിന് മറുപടി അവരാണ് പറയേണ്ടത്..
( ഈ Software മുഖേന വരുന്ന ധനം ഏതു ബാങ്കിലേക്കാണ് ചെന്ന് ചേരുന്നത് എന്നതു പോലും അന്വേഷിക്കേണ്ട അവസ്ഥയാണ് )
ഇപ്രകാരമുള്ള പല അവ്യവസ്ഥകൾക്ക് ഇടയിൽ കൂടിയും, HCL കമ്പനി നിർമ്മിച്ച മറ്റൊരു സോഫ്റ്റ്‌വെയർ കൂടി ദേവസ്വം സമാന്തരമായി ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്തെന്ന് ബഹു.കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്..
നെയ്യ് വിളക്കിനുള്ള രസീത് POS മെഷീനിൽ കൃത്രിമമായി ഉണ്ടാക്കി ക്രമക്കേട് നടന്നത് ശ്രദ്ധയിൽ പെട്ട Auditor ഇക്കാര്യം ദേവസ്വം അധികൃതരെ അറിയിച്ചു. അത് അഡ്മിനിസ്ട്രേറ്ററെ ബോദ്ധ്യപ്പെടുത്തുന്നതിന് വേണ്ടി, ബാങ്കിൽ നിന്നും പാസ്സ്‌വേർഡ് വാങ്ങി Duplicate Receipt ഉണ്ടാക്കി കാണിച്ചു കൊടുത്തു.. ഈ സംഭവം പുറത്ത് വരാതിരിക്കാൻ, “Auditor സിസ്റ്റ് ഹാക്ക് ചെയ്തു” എന്നും പറഞ്ഞ് System Administrator ടെ സഹായത്തോടെ പോലീസിൽ പരാതിപ്പെടുകയാണ് ദേവസ്വം ചെയ്തത്. കോടികളുടെ അഴിമതി കഥ പുറത്തു വരാതിരിക്കുന്നതിന് വേണ്ടിയാണോ ഇപ്രകാരം ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിൽ മനംനൊന്ത Auditor ഓഡിറ്റിംഗിൽ നിന്നും പിൻവാങ്ങുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം മന്ത്രിതലത്തിലുള്ള ഇടപെടലുകൾ വന്ന ശേഷമാണ് ഓഡിറ്റർമാർ അവരുടെ പ്രവൃത്തി പുനരാരംഭിച്ചത്…ഓണത്തിന് മുമ്പ് നടന്ന ഈ സംഭവം കുറെയേറെ പേർക്ക് അറിയാവുന്നതുമാണ്.
1000/ 4500 രൂപയുടെ നെയ്യ് വിളക്ക് ശീട്ടാക്കിയാൽ മാത്രമേ ഭക്തർക്ക് എളുപ്പം ദർശനം സാദ്ധ്യമാകൂ എന്ന നിലയ്ക്ക് സമ്മർദ്ദം ചെലുത്താനുള്ള ചില പ്രയോഗങ്ങളും ദേവസ്വം അധികൃതർ ചെയ്തിരുന്നു..
ഓൺലൈൻ മുഖേന ഭക്തർക്ക് കനത്ത ക്യു ഒഴിവാക്കിക്കൊണ്ട് ദർശന റിസർവേഷനുള്ള സൗകര്യം TCS കാർ വളരെ ഭംഗിയായും ശാസ്ത്രീയമായും ചെയ്തതിനെ എന്തിന് നിർത്തലാക്കി എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൂടാതെ ഗുരുവായൂർ ദേവസ്വം ആക്ട് -1978 ലെ സെക്ഷൻ 24 പ്രകാരം, ദേവസ്വം കമ്മീഷണർക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട 2022 ലെ Audited Fin. Statement കോടതിക്ക് മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിന് അവരെ കൊണ്ട് സാധിക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല
എന്താന്നറിയോ….
ഉദാഹരണത്തിന് 2015 – 16 ലെ Audit നടക്കുന്നതിന് വേണ്ടിയുള്ള കണക്കുകൾ, അഡ്മിനിസ്ട്രേറ്ററുടെ 31/08/2017 ലെ എഫ്.9-933/2016 നമ്പര്‍ കത്ത് പ്രകാരം 26/09/2017 നാണ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ ലഭിച്ചത്..
അതായത് രമണാ …
2016 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പരിശോധിച്ചു തുടങ്ങുന്നത് തന്നെ ഒന്നര വർഷം കഴിഞ്ഞാണ്…
അത് കേരള സർക്കാറിന്റെ ഓഡിറ്റ് വിഭാഗം പ്രസിദ്ധീകരിക്കുന്നതു തന്നെ 2018 മാർച്ച് 28 നും..
എന്നിട്ട് ഓഡിറ്റ് വകുപ്പ് തന്നെ പറയുന്നുണ്ട്, ഒട്ടേറെ അക്കൗണ്ടിംഗ് പിഴവുകൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്തിട്ടും, അതിനു മറുപടി പറയാൻ ഗുരുവായൂർ ദേവസ്വം തയ്യാറായില്ല എന്ന്.
അക്കാരണത്താൽ തന്നെ ഈ പ്രസിദ്ധീകൃതമായ ഓഡിറ്റ് റിപ്പോർട്ട് പോലും പൂർണമല്ല താനും..
ബെസ്റ്റ്…ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..
ഈയൊരു അവസ്ഥ വച്ചു ചിന്തിച്ചാൽ, 2023 മാർച്ച് വരെയുള്ള കണക്കിന്റെ Audit Report 2025 മാർച്ചിലെങ്കിലും കിട്ടുമല്ലോ എന്ന് സമാധാനിക്കാൻ വരട്ടെ…
ഓഡിറ്റിംഗിനിടെ ദേവസ്വത്തോട് ആരായുന്ന, ഓഡിറ്റ് നോട്ടുകൾക്ക് ലഭിക്കുന്ന മറുപടിയിൽ സമ്പൂർണ്ണ തൃപ്തി വരുത്തിയിട്ടേ റിപ്പോർട്ട് പ്രസിദ്ധീകരിക്കൂ എന്നാണ് വകുപ്പിന്റെ തീരുമാനമെങ്കിൽ, 2040 ൽ എങ്കിലും അത് സാധിച്ചു കണ്ടാൽ മതിയായിരുന്നു
സഹകരണ ബാങ്കുകളുമായി യാതൊരു സമ്പർക്കവുമില്ലാത്ത സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വം എന്നിരിക്കിലും, സ്ഥിര നിക്ഷേപങ്ങൾക്കായി ടെണ്ടർ ക്ഷണിച്ചപ്പോൾ, തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് പലിശ നിരക്ക് ക്വോട്ട് ചെയ്ത് സമർപ്പിച്ചിരുന്നതിനും തെളിവുണ്ട്… സഹകരണ ബാങ്കുകളോട് “ഇച്ചീച്ചി” നിലപാടാണ് ദേവസ്വത്തിനുള്ളതെങ്കിൽ, അവർ ക്വോട്ട് ചെയ്ത നിരക്ക് ദേവസ്വം രേഖകളിൽ പോലും ഉൾപ്പെടുത്താൻ പാടില്ലായിരുന്നു…
ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനങ്ങൾ (Minutes) 31/07/2012 വരെ ഓഡിറ്റിന് ലഭ്യമാക്കി വന്നിരുന്നു..
എന്നാൽ 05/05/2015 തീയതിയിലെ ബി5- 8534/13 എന്ന കത്ത് പ്രകാരം ഭരണസമിതി തീരുമാനങ്ങൾ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതില്ല എന്ന് ഗുരുവായൂർ ദേവസ്വം തീരുമാനം എടുക്കുകയും, ഇക്കാര്യം Audit ചെയ്യുന്നവരെ അറിയിക്കുകയും ചെയ്തു. ഈ ദേവസ്വം നടപടിയുടെ നിയമസാധുതയും ബഹുമാനപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്…
( അപ്പനും ഞാനും ഓപ്പോളും അടങ്ങുന്ന ട്രസ്റ്റ് ആണെന്ന് തോന്നുന്നു,കവി ഉദ്ദേശിക്കുന്നത് )
ഇങ്ങനെ എന്തെല്ലാം കഥകളാണ് എന്നറിയോ ഭഗവാനേ…
അനക്ക് അവിടെ പാൽപ്പായസവും കുടിച്ചു ചുമ്മാതെ ഇരുന്നാൽ മതിയല്ലോ…
“തുഭ്യം നമസ്തേ/സ്ത്വവിഷക്തദൃഷ്ടയേ സർവ്വാത്മനേ സർവ്വധിയാം ച സാക്ഷിണേ
ഗുണപ്രവാഹോ/യമവിദ്യയാ കൃത:
പ്രവർത്തതേ ദേവനൃതിര്യഗാത്മസു

Tags: High CourtGuruvayur
Share9TweetSendShare

Latest stories from this section

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies