ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ തുറന്ന് ഇന്ത്യ. ഇസ്രയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കാനും പൗരന്മാർക്ക് വിവരങ്ങളും സഹായങ്ങളും നൽകാനും കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൺട്രോൾ റൂമിന്റെ ഫോൺ നമ്പറുകൾ- 1800118797 (ടോൾ ഫ്രീ), +91-11 23012113, +91-11-23014104, +91-11-23017905, +919968291988.ഇമെയിൽ ഐഡി situationroom.gov.gov.ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ്ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +972-35226748, +972-543278392 എന്നീ നമ്പറുകളിലും cons1.telaviv@mea.gov.in എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.റാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ-+970-592916418, ഇമെയിൽ rep.ramallah@mea.gov.in .
ഏകദേശം 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിൽ ഉള്ളതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. 900 ത്തിലധികം വിദ്യാർത്ഥികളും ഇസ്രായേലിൽ ഉണ്ട്. യുദ്ധത്തിനിടെ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്ന് പറഞ്ഞ മോദി, രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രവർത്തനങ്ങളിലും ഇന്ത്യ ശക്തമായും അസന്നിഗ്ധമായും അപലപിക്കുന്നുവെന്നും.
Discussion about this post