ഹൈദരാബാദ്; ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പിലെ ജയം ഗാസയിലെ സഹോദരി സഹോദരന്മാർക്ക് സമർപ്പിക്കുന്നതായി താരം പറഞ്ഞു. ഇത് ഗാസയിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് വേണ്ടി. ജയത്തിൽ സംഭാവന നൽകാൻ സാധിച്ചതിൽ സന്തോഷം. ടീമിന് മുഴുവനാണ് ജയത്തിന്റെ ക്രഡിറ്റ്. പ്രത്യേകിച്ച് അബ്ദുള്ള ഷഫിക്കിനും ഹസൻ അലിക്കും. നൽകിയ പിന്തുണയ്ക്കും ആതിഥേയത്വത്തിനും ഹൈദരാബാദിലെ ജനങ്ങൾക്ക് നന്ദി, മുഹമ്മദ് റിസ്വാൻ ട്വിറ്ററിൽ കുറിച്ചു.
Discussion about this post