ജെറുസലേം: ക്രൂരതയുടെ പര്യായമായി മാറി ഹമാസ് ഭീകരർ. ഇസ്രായേലിൽ 40 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ശിരഛേദം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് വിദേശമാദ്ധ്യമ പ്രവർത്തക. ഐ 24 ന്യൂസിന്റെ റിപ്പോർട്ടറായ നിക്കോൾ സെഡെക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഇസ്രായേൽ പ്രദേശത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ അക്രമ പ്രവർത്തനങ്ങളിൽ ഒന്നാണ്. ഇത്തരമൊരു സംഭവം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
ഇതൊരു യുദ്ധക്കളമല്ല. കുഞ്ഞുങ്ങളെയും അമ്മമാരെയും അച്ഛനെയും അവരുടെ കിടപ്പുമുറികളിലും സംരക്ഷണ മുറികളിലും വച്ച് തീവ്രവാദികൾ കൊല്ലുന്നു ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണെന്നും എങ്ങനെ ന്യായീകരിക്കാനാണെന്നും അവർ ചോദിച്ചു.
പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി തോക്കുകളും ഗ്രനേഡുകളും കത്തികളും ഉപയോഗിച്ചാണ് കൂട്ടക്കൊല നടത്തിയത്. നരകമാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നതെന്ന് ഐഡിഎഫിന്റെ ഡെപ്ത് കമാൻഡ് മേധാവി ജനറൽ ഇറ്റായി വെറുവ് പറഞ്ഞു.
Discussion about this post