പിത്തോറഘട്ട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പിത്തോറഘട്ട് ജില്ലയിൽ.പിത്തോറഘട്ടിലെ പാർവതി കുണ്ഡിൽ ദർശനം നടത്തി. മതപരമായ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ആത്മീയ പ്രാധാന്യത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട വിശുദ്ധ ആദി കൈലാസിലും ദർശനം നടത്തും. അതിനു ശേഷം 4200 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടൽ ചടങ്ങും നിർവ്വഹിക്കും.
“ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിന് കൂടുതൽ ഊർജം പകരാൻ, പിത്തോരഗഡിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും”. പ്രധാനമന്ത്രി സോഷ്യൽമീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു.
പിത്തോറഘട്ടിലെ ഗുഞ്ചി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി, പ്രദേശവാസികളുമായി സംവദിക്കുകയും പ്രദേശത്തെ കലകളും ഉൽപ്പന്നങ്ങളും ഉയർത്തിക്കാട്ടുന്ന പ്രദർശനം സന്ദർശിക്കുകയും ചെയ്യും. കരസേന, ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി), അതിർത്തി റോഡ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയിലെ തലവന്മാരുമായി അദ്ദേഹം ആശയവിനിമയം നടത്തും.ഗ്രാമവികസനം, റോഡ്, വൈദ്യുതി തുടങ്ങിയ മേഖലകളിൽ 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിക്കും.
Discussion about this post