നമ്മുടെ ഏകാഗ്രതയും കാഴ്ച ശക്തിയും പരീക്ഷിക്കാൻ സഹായിക്കുന്നവയാണ് ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇവ സ്ഥിരമായി കളിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കും. തലച്ചോറിനെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾക്കായി ഇത്തരം ചിത്രങ്ങളാണ് സാധാരണയായി ഉപയോഗിക്കാറ്.
ആദ്യം കാണുമ്പോൾ ഒന്നും പിന്നീട് സൂക്ഷ്മമായി നോക്കുമ്പോൾ മറ്റൊന്ന് കൂടി ശ്രദ്ധയിൽപ്പെടുന്ന ചിത്രങ്ങളാണ് ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. മികച്ച ഏകാഗ്രതയുള്ളവർക്ക് മാത്രമേ ഈ ചിത്രങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങളിൽ വിജയിക്കൂ. അത്തരത്തിലൊരു ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഒരു നായ്ക്കുട്ടി എല്ലിൻ കഷ്ണം കടിക്കുന്ന ചിത്രമായാണ് ആദ്യ മാത്രയിൽ ഇത് തോന്നുക. എന്നാൽ ഇതിനുള്ളിൽ ഒരു മനുഷ്യന്റെ മുഖം കൂടി ഒളിച്ചിരിപ്പുണ്ട് എന്നകാര്യം വിശ്വസിക്കാനാകുന്നുണ്ടോ?. എന്നാൽ അതാണ് സത്യം. ചിത്രത്തിലെ മനുഷ്യന്റെ മുഖം 11 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
കേൾക്കുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും ഭൂരിഭാഗം പേരും ഇതിൽ പരാജയപ്പെടാറാണ് പതിവ്. കണ്ടുപിടിക്കുന്നവരാകട്ടെ അതീവ ബുദ്ധിശാലികളും. മനുഷ്യനെ നിങ്ങൾക്ക് കണ്ടെത്തണമെങ്കിൽ സൂക്ഷ്മമായി നോക്കണം. എന്നിട്ടും കണ്ടില്ലെങ്കിൽ ചിത്രം തലകീഴായി പിടിച്ച് നോക്കാം.
Discussion about this post